2011ല്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ഏറ്റവുമധികം തെരയപ്പെട്ട വെബ്‌സൈറ്റുകളുടെ പട്ടികയില്‍ ഗൂഗിളിന്റെ ബദ്ധശത്രുവായ ഫേസ്‌ബുക്ക് ഒന്നാമതെത്തി. ഗൂഗിളിന്റെ വീഡിയോ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ യൂട്യൂബിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഫേസ്‌ബുക്ക് ഒന്നാമതെത്തിയത്. സൗഹൃദകൂട്ടായ്‌മ സൈറ്റുകളില്‍ ഒരുകാലത്ത് ഒന്നാമതായിരുന്ന ഗൂഗിളിന്റെ ഓര്‍ക്കുട്ടിനെ അപ്രസക്‌തമാക്കിക്കൊണ്ടാണ് ഫേസ്‌ബുക്കിന്റെ കടന്നുവരവ്.
എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് 700 മില്യണിലധികം ഉപയോക്‌താക്കളെ സ്വന്തമാക്കിയ ഫേസ്‌ബുക്ക് ഗൂഗിളിന് കനത്തവെല്ലുവിളിയായി മാറിക്കഴിഞ്ഞു. ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം സ്വാധീനമുള്ള സൗഹൃദകൂട്ടായ്‌മയായി ഫേസ്‌ബുക്ക് മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് 2011ല്‍ ഇന്ത്യയിലെ ഗൂഗിള്‍ സെര്‍ച്ചില്‍ ഒന്നാമതെത്താന്‍ ഫേസ്‌ബുക്കിന് സാധിച്ചത്. ഈ വര്‍ഷം ഒട്ടേറെ പരിഷ്‌ക്കാരങ്ങള്‍ക്കും മുഖംമിനുക്കലുകള്‍ക്കും വിധേയമായ ഗൂഗിള്‍ സേവനങ്ങളായ യൂട്യൂബും ജി-മെയിലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ഗൂഗിളിന്റെ മറ്റൊരു എതിരാളിയായ യാഹൂ മെയില്‍ ആണ് നാലാം സ്ഥാനത്ത്. അഞ്ചാമത് ഗൂഗിളും ആറാമത് യാഹൂവുമാണ്. ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ വെബ്‌സൈറ്റായ ഐആര്‍സിടിസി ഏഴാമതും ഇന്ത്യന്‍ ഇ-മെയില്‍ സേവനമായ റെഡിഫ്‌മെയില്‍ എട്ടാമതുമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേയാണ് ഗൂഗിള്‍ സെര്‍ച്ച് പട്ടികയില്‍ ഒമ്പതാമതെത്തിയത്. ഇന്റര്‍നെറ്റില്‍ ഏറ്റവും വലിയ സൗജന്യ എസ് എം എസ് സേവനദാതാക്കളായ വേടുഎസ്‌എംഎസ് എന്ന സൈറ്റാണ് ഈ പട്ടികയില്‍ പത്താമതെത്തിയത്.
facebook,
google,
information,
internet,
malayalam,
social networking,
web news
»
ഫേസ്‌ബുക്ക് തന്നെ ഒന്നാമത്
ഫേസ്‌ബുക്ക് തന്നെ ഒന്നാമത്
Posted by mytechblog.in
on 3:17 AM
in
facebook,
google,
information,
internet,
malayalam,
social networking,
web news
|
0
comments
0 comments