മൗസ് സ്‌കാനര്‍
കമ്പ്യൂട്ടറുകള്‍ അധുനികമാവുന്നതിനുസരിച്ച് അതിന്റെ അനുബന്ധമായ പല ഉപകരണങ്ങളും പടിക്ക് പുറത്താവുകയാണ്. മൗസ് ആണ് അതില്‍ പ്രധാനം. ടച്ച് സ്‌ക്രീനുകളുടെ വരവോടെ കീബോര്‍ഡിന്റെയും സ്ഥാനം പുറത്തായി. ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടെ വരവോടെ, മൗസുകള്‍ക്കും അന്ത്യമായെന്ന് പലരും വിലയിരുത്തുന്നു. എന്നാല്‍, മൗസ് അതിന്റെ സ്ഥാനം നിലനിര്‍ത്താന്‍വേണ്ടി കൂടുതല്‍ സവിശേഷതകളോടെ തിരിച്ചുവരികയാണ് ഇപ്പോള്‍. കമ്പ്യൂട്ടര്‍ ഗെയിം കണ്‍ട്രോള്‍ ബോക്‌സിനെ മൗസിലേക്ക് ആവാഹിച്ച പരീക്ഷണത്തിലൂടെ ലോജിടെക് കമ്പനി മൗസിന് പുതുജീവന്‍ നല്‍കിയിരുന്നു. അതുപോലെത്തന്നെ കാല്‍ക്കുലേറ്ററിനെ മൗസിലേക്ക് ആവാഹിച്ചുകൊണ്ടുള്ള ഒരു മൗസിനെ കാനണ്‍ കമ്പനിയും പുറത്തിറക്കിയിട്ടുണ്ട്. സ്‌കാനറുകള്‍ ചെയ്യുന്ന ജോലിയാണ് അടുത്തതായി മൗസുകള്‍ ഏറ്റെടുക്കുന്നത്. അതോടെ വലുതും ഭാരമേറിയതുമായ സ്‌കാനറുകള്‍ താങ്ങി നടക്കേണ്ട ജോലി ഇല്ലാതാവുന്നു. സ്‌കാനറുകള്‍ക്ക് പകരമായി ഉപയോഗിക്കാവുന്ന മൗസ് ഉടന്‍ വിപണിയിലിറങ്ങും. സ്‌കാന്‍ ചെയ്യേണ്ട പ്രതലത്തിലൂടെ മൗസ് നീക്കിയാല്‍ മാത്രം മതി. അടിയിലുള്ള വസ്തുവിന്റെ ഗുണമേന്മയുള്ള ചിത്രം സ്‌ക്രീനില്‍ തെളിയും.
നിലവിലുള്ള പോര്‍ട്ടബിള്‍ സ്‌കാനറുകള്‍ക്ക് അന്ത്യംകുറിക്കാന്‍ സാധ്യതയുള്ള എല്‍.എസ്.എം-100 എന്ന മൗസ് എല്‍ജിയാണ് പുറത്തിറക്കുന്നത്. എ3 സൈസ് വരെ സ്‌കാന്‍ ചെയ്യാന്‍ പറ്റുന്നതാണ് പുതിയതരം മൗസ് എന്ന് എല്‍ജി അവകാശപ്പെടുന്നു. നിലവിലുള്ള മൗസുകളുടെ അടിഭാഗത്തുള്ള ലേസര്‍ സാങ്കേതിക വിദ്യയുടെ കൂടെ സ്‌കാനിങ്ങിനായുള്ള സങ്കേതം കൂടെ ചേര്‍ത്താണ് ഇത് സാധ്യമാക്കുന്നത്. സാധാരണ മൗസ് ബട്ടണുകള്‍ക്ക് പുറമേ ഇടതുവശത്തായുള്ള സ്മാര്‍ട്ട് സ്‌കാന്‍ ബട്ടനാണ് സ്‌കാനിങിന് ഉപയോഗിക്കുന്നത്. ഈ ബട്ടണ്‍ അമര്‍ത്തിയശേഷം സ്‌കാന്‍ ചെയ്യേണ്ട പ്രതലത്തിലൂടെ മൗസ് നീക്കിയാല്‍ മാത്രം മതി. PNG, JPEG, BMP, PDF,XLS and DOC തുടങ്ങിയ ഫയല്‍ഫോര്‍മാറ്റുകളിലെല്ലാം സേവ് ചെയ്യാവുന്നതിന് പുറമെ സ്‌കാന്‍ ചെയ്യുന്ന വാക്കുകളെ കമ്പ്യൂട്ടറിലെ അക്ഷരങ്ങളാക്കി മാറ്റുന്ന ഒപ്റ്റിക്കല്‍ കാരക്റ്റര്‍ റെകഗ്‌നിഷന്‍ സാങ്കേതവും മൗസിന്റെ കൂടെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആഗസ്ത് അവസാനത്തോടെ യൂറോപ്പില്‍ പുറത്തിറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. എല്‍.എസ്.എം-100 മൗസിന്റെ വില 150 ഡോളറാണ്.
0 comments