പ്രമുഖ കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണ നിര്‍മാതാക്കളായ ലോജിടെക് പുതിയ ഗെയിമിങ് മൗസ് പുറത്തിറക്കുന്നു. സാധാരണഗതിയില്‍ ഗെയിമിങ് അത്ര ചെലവ് കുറഞ്ഞ സംഭവമല്ല. എന്നാല്‍, താരതമ്യേന കുറഞ്ഞ വിലയില്‍ ഒട്ടേറെ സവിശേഷതകളുമായാണ് പുതിയ ജി 300 ഗെയിമിങ് മൗസ് ലോജിടെക് പുറത്തിറക്കുന്നത്.
ജി 300 മൗസില്‍ തന്നെ 2500 ഡി പി ഐ സെന്‍സിറ്റിവിറ്റിയുള്ള ഒപ്ടിക്കല്‍ സെന്‍സറുണ്ട്. സ്‌ക്രോള്‍ വീലിനു തൊട്ടു താഴെയായി ഒന്‍പത് ബട്ടണുകളാണ് മൗസിലുള്ളത്. വ്യത്യസ്ത തരത്തിലുള്ള മൂന്ന് ഗെയിം കണ്‍ട്രോള്‍ പ്രൊഫൈല്‍ വരെ സൂക്ഷിക്കാനാകുന്ന തരത്തില്‍ മൗസില്‍തന്നെ മെമ്മറി സംവിധാനവുമുണ്ട്.
ഷൂട്ടര്‍ ഗെയിമുകള്‍ക്ക് അനുയോജ്യമായ തരത്തിലുള്ള മൂന്ന് ഗെയിമിങ് പ്രൊഫൈലുകള്‍ ഉള്‍പ്പടെയാണ് മൗസ് വിപണിയിലെത്തുന്നതെങ്കിലും ഇവ മാറ്റുന്നതിനും ഒപ്പം ബട്ടണ്‍ കണ്‍ട്രോള്‍, ഡി പി ഐ സെറ്റിംഗ്‌സ്, റിപ്പോര്‍ട്ട് റേറ്റ് സെറ്റിംഗ്‌സ് എന്നിവ മാറ്റുന്നതിനുള്ള സോഫ്ട്‌വേറും മൗസിനൊപ്പം ഉണ്ടാകും.
ഓരോ പ്രൊഫൈലിനും നിറം നല്‍കുന്നതിനായി ഓണ്‍ബോഡ് ലൈറ്റിംഗും ജി 300 ല്‍ ഉണ്ടാകും. 39.99 അമേരിക്കന്‍ ഡോളര്‍ വിലയിട്ടിരിക്കുന്ന ലോജിടെക് ജി300 സപ്തംബറില്‍ വിപണിയിലെത്തും.
0 comments