• Home
  • liveCricket
  • About
  • support
  • Read Malayalam Font
  • Powered by Blogger.

tech79

  • Home
  • World
  • US
  • Business
    • Category
      • Category
      • Category
      • Category
      • Category
    • Category
    • Category
    • Category
  • Entertainment
  • Sports
  • Technology
  • Editor's picks
  • Top Stories
    • Category
    • Category
    • Category
    • Category
You are here : Home »


പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് മെയില്‍ വായിക്കുന്നതിന് ഇടയ്ക്ക് വെച്ച് ഇന്റെര്‍നെറ്റ് കണക്ഷന്‍ കട്ടാകുന്നത്,ഇതിനോരു പരിഹാരവുമായിതാ ഗൂഗിള്‍ എത്തിയിരിക്കുന്നു,ജിമെയില്‍ ഓഫ് ലൈന്‍,ഇത് വഴി ഇന്റെര്‍നെറ്റ് ഇല്ലാത്തപ്പോഴും ജിമെയില്‍ ഉപയോഗിക്കാം,ഓഫ് ലൈനായിരുക്കുമ്പോള്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍

  1. മെയില്‍ വായിക്കാം
  2. മെയില്‍ അയയ്ക്കാം
  3. മെയില്‍ സെര്‍ച്ച് ചെയ്യാം
  4. മെയില്‍ സ്റ്റാര്‍ ചെയ്യാം

ഇങ്ങനെ ഓണ്‍ലൈനായിരിക്കുമ്പോള്‍ ചെയ്യാന്‍ കഴിയുന്ന ഒട്ട്മിക്ക കാര്യങ്ങളും ഇന്റെര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെതന്നെ ചെയ്യാം.ഓഫ് ലൈന്‍ ആയിരിക്കുമ്പോള്‍ നിങ്ങള്‍ അയയ്ക്കുന്ന മെയിലുകള്‍ ഔട്ട്ബോക്സില്‍ പോയിക്കിടയ്ക്കും പിന്നീട് എപ്പോഴെങ്കിലും ഇന്റെര്‍നെറ്റ് കണക്ഷന്‍ വരുമ്പോള്‍ മെയിലുകള്‍ നിങ്ങള്‍ ഒന്നും ചെയ്യാതെ തന്നെ അയച്ചുകോള്ളും
ഇതിന് വേണ്ടി നിങ്ങള്‍ക്ക് ഗൂഗിളിന്റെ Gears ആവശ്യമാണ് അത് ഇല്ലാത്തവര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യുക,നിങ്ങളുടെ ഇന്റെര്‍നെറ്റ് കണക്ഷന്‍ നഷ്ടപ്പെടുകയാണെങ്കില്‍ ജിമെയില്‍ ഓഫ് ലൈന്‍ മോഡിലേക്ക് മാറും.
ഗൂഗിളിന്റെ ഈ പുതിയ സേവനം ലഭ്യമാകുന്നതിനായി താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യണം
  • ആദ്യമായി ഗൂഗിള്‍ ഓഫ് ലൈന്‍ എനേബിള്‍ ചെയ്യണം അതിനായി ജിമെയില്‍ ലാബ് പേജില്‍ പോകണം
  • എനേബിള്‍ ചെയ്താല്‍ ഇന്‍ബോക്സില്‍ വന്ന്  Offline ലിങ്കില്‍ ക്ലിക്ക് ചെയ്യണം ഇത് ഇന്‍ബോക്സിന് മുകളിലായി സെറ്റിങ്ങ്സിന് തൊട്ടടുത്തായി കാണാം.
  • Offline ല്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മെസേജുകള്‍ കമ്പ്യൂട്ടറിലേക്ക് സേവ് ചെയ്യും.
ഇത് ഇന്റെര്‍നെറ്റ് എക്സ്പ്ലോറര്‍ 7+,മോസില്ല ഫയര്‍ഫോക്സ് 2+,സഫാരി 3+.ഗൂഗിള്‍ ക്രോം എന്നിവയില്‍ പ്രവര്‍ത്തിക്കും ഗൂഗിള്‍ ക്രോംമില്‍ Gearsന്റെ ആവശ്യം ഇല്ല ഗൂഗിള്‍ ക്രോംമിനോടൊപ്പം Gears ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്

ഇന്റര്‍നെറ്റും ടിവിയും ഒന്നിച്ച്‌ ലഭ്യമാക്കുന്ന ഗൂഗിള്‍ ടിവിയുടെ രണ്ടാം പതിപ്പ്‌ വിപണിയില്‍ എത്തി. ആകര്‍ഷകമായ നിരവധി പുതിയ സവിശേഷതകളുമായാണ്‌ ഗൂഗിള്‍ ടിവി 2.0 വിപണിയില്‍ എത്തിയിരിക്കുന്നത്‌. ഇഷ്‌ടമുള്ള സിനിമകള്‍ ആവശ്യപ്പെട്ടാം, ടിവി പരിപാടികളും വീഡിയോയും ഓണ്‍ലൈനായി കാണാം, ടി വി സ്‌ക്രീനിനു വേണ്ടിയുള്ള പുതിയ സോഫ്‌റ്റ്‌വെയര്‍ ആപ്‌ളിക്കേഷനുകള്‍ എന്നിവയാണ്‌ ഗൂഗിള്‍ ടിവിയുടെ സവിശേഷതകള്‍.
കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവിലുള്ള ഗൂഗിള്‍ ആസ്ഥാനത്താണ്‌ പുതിയ ഗൂഗിള്‍ ടിവി 2.0 പുറത്തിറക്കിയത്‌. സോണി, ലോഗിടെക്ക്‌, ഇന്റല്‍ തുടങ്ങിയ കമ്പനികളുമായി ചേര്‍ന്നാണ്‌ ഗൂഗിള്‍ ടിവി വികസിപ്പിച്ചെടുത്തത്‌. ഹാര്‍ഡ്‌വെയര്‍ സോണി നിര്‍മ്മിച്ചപ്പോള്‍ സെറ്റ്‌ ടോപ്‌ ബോക്‌സ്‌ ലോകിടെക്കും ബോര്‍ഡ്‌ ഇന്റലും സോഫ്‌റ്റ്‌വെയര്‍ ഗൂഗിളുമാണ്‌ തയ്യാറാക്കിയത്‌. ഗൂഗിള്‍ ടിവിയുടെ ആദ്യ പതിപ്പ്‌ കഴിഞ്ഞവര്‍ഷമാണ്‌ പുറത്തിറക്കിയത്‌. എന്നാല്‍ ഇത്‌ വേണ്ടത്ര വിജയിച്ചിരുന്നില്ല. അതേത്തുടര്‍ന്നാണ്‌ ഉപഭോക്‌തൃ സൗഹൃദമായ ചില സവിശേഷതകള്‍ കൂടി ഉള്‍പ്പെടുത്തി ഗൂഗിള്‍ ടിവിയുടെ പുതിയ പതിപ്പ്‌ പുറത്തിറക്കിയത്‌. 299 ഡോളറാണ്‌ ഗൂഗിള്‍ ടിവിയുടെ വില. അമേരിക്കയിലും യൂറോപ്പിലെ ചില രാജ്യങ്ങളിലുമാണ്‌ ആദ്യഘട്ടത്തില്‍ ഇത്‌ ലഭ്യാകുക. വൈകാതെ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലും ഗൂഗിള്‍ ടിവി പുറത്തിറക്കുമെന്നാണ്‌ സൂചന.


കഴിഞ്ഞദിവസം കൊല്ലപ്പെട്ട ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ ചിത്രം കമ്പ്യൂട്ടര്‍ വൈറസായി പ്രചരിച്ചേക്കാമെന്ന്‌ മുന്നറിയിപ്പ്‌. ഗദ്ദാഫി മരിച്ചുകിക്കുന്നതായുള്ള പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എ എഫ്‌ പി പുറത്തിറക്കിയ ചിത്രം വൈറസാക്കി മാറ്റാന്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ടെന്നാണ്‌ ബ്രിട്ടണിലെ ഒരു ആന്റി-വൈറസ്‌ സ്ഥാപനം മുന്നറിയിപ്പ്‌ നല്‍കുന്നത്‌.


ഇത്‌ വൈകാതെ ഇ-മെയിലായി പ്രചരിക്കുമത്രെ. വിന്‍ഡോസ്‌ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളെയാണ്‌ ഈ വൈറസ്‌ ലക്ഷ്യമിടുകയെന്ന്‌ സോഫോസ്‌ കമ്പ്യൂട്ടര്‍ സെക്യൂരിറ്റി വക്‌താവ്‌ ഗ്രഹാം ക്‌ളൂലി പറഞ്ഞു. ഗദ്ദാഫിയുടെ മരണത്തെക്കുറിച്ച്‌ ബ്‌ളഡി ഫോട്ടോസ്‌ എന്ന പേരില്‍ എഎഫ്‌പി ഫോട്ടോ ന്യൂസായി വരുന്ന ഇ-മെയിലുകള്‍ ശ്രദ്ധിക്കണമെന്ന്‌ സോഫോസ്‌ വക്‌താവ്‌ പറയുന്നു. ഗദ്ദാഫി മരിച്ചുകിടക്കുന്നതായുള്ള ഫോട്ടോകള്‍ ആദ്യം പുറത്തുവിട്ടത്‌ എഎഫ്‌പി ആയിരുന്നു. ഈ ചിത്രങ്ങളാണ്‌ ചില വൈറസ്‌ ഡെവലപ്പര്‍മാര്‍ കൈക്കലാക്കി മാരകമായ കമ്പ്യൂട്ടര്‍ വൈറസുകളാക്കി മാറ്റിയിരിക്കുന്നത്‌. അതുകൊണ്ടുതന്നെ ഗദ്ദാഫിയുടെ ചിത്രങ്ങള്‍ എന്ന പേരില്‍ വരുന്ന ഒരു മെയിലും ഓപ്പണ്‍ ചെയ്‌ത്‌ നോക്കരുതെന്ന്‌ സോഫോസ്‌ കമ്പ്യൂട്ടര്‍ സെക്യൂരിറ്റി മുന്നറിയിപ്പ്‌ നല്‍കുന്നു.



don't forget to like my Facebook Page 

keep vist  www.mytechblog.in



share it now




This is most common issues that locked mobile phone memory card due to password lock. In most cases such SD cards will be be unusable without unlocking the card. To prevent your card from this issue, do not place password protection for memory card unnecessarily.


Most card readers will not show the card detected on PC because of this password lock. If you have very important data in the MMC card, try the following steps to remove protection from SD card.

We need an external file-manager software like FExplorer to work with. FExplorer is a file manager for Symbian phones with extra features for managing tasks, viewing processes and making screen captures. You can download FExplorer here.


STEPS:

  • Insert the micro SD card to your mobile phone and switch it ON.
  • Run FExplorer
  • Find the path C:\system. 
  • Find the file mmcstore and copy it to your pc.
  • Open that file using notepad, the you will find the password in that text file.
മൊബൈല്‍ ഉപയോക്‌താക്കള്‍ക്കു റോമിംഗ്‌ സൗജന്യമാക്കുന്നതുള്‍പ്പെടെ നിരവധി ജനപ്രിയ നിര്‍ദേശങ്ങളുമായി പുതിയ ടെലികോം നയത്തിന്റെ കരട്‌ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.ടെലികോം മേഖലയുമായി ബന്ധപ്പെട്ട് ട്രെയിനിംഗ് ഇന്‍സ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കുമെന്നും പുതിയ ടെലികോം നയത്തില്‍ പറയുന്നു. കരട് നയത്തില്‍ അഭിപ്രായം ഒരുമാസത്തിനുള്ളില്‍ അറിയിക്കണം. ഡിസംബറില്‍ കുറ്റമറ്റ രീതിയില്‍ നയം പ്രഖ്യാപിക്കുമെന്നും കപില്‍ സിബല്‍ പറഞ്ഞു.
ലോക്കല്‍എസ്.ടി.ഡി കാളുകളുടെ നിരക്കിലുള്ള വ്യത്യാസം ഒഴിവാക്കും. എല്ലാ കോളുകള്‍ക്കും ഓരേ നിരക്കായി നിജപ്പെടുത്തും. ടെലികോം മേഖലയെ അടിസ്ഥാന സൗകര്യ മേഖലയില്‍ ഉള്‍പ്പെടുത്തുമെന്ന് പുതിയ നയത്തില്‍ പറയുന്നു. ടെലികോം മേഖലയില്‍ കൂടുതല്‍ വികസനത്തിന് വഴിയൊരുക്കുന്നതാണ് നിര്‍ദേശം. സ്പെക്ട്രം ലഭ്യത വര്‍ധിപ്പിക്കാനുമുള്ള മാര്‍ഗങ്ങളും നയത്തില്‍ വിശദീകരിക്കുന്നു. ബ്രോഡ്ബാന്‍ഡ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും നയം ശുപാര്‍ശ ചെയ്യുന്നു.
ഇപ്പോള്‍ 17.5 കോടി ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുണ്ട്. 2017ല്‍ ഇത് 60 കോടിയിലെത്തിക്കുകയാണു ലക്ഷ്യമെന്നു മന്ത്രി കപില്‍ സിബല്‍ പറഞ്ഞു.





don't forget to like my Facebook Page 

keep vist  www.mytechblog.in

ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ സൗജന്യമായി ലഭ്യമായിരുന്ന 21 ജനപ്രിയ ആപ്ലിക്കേഷനുകള്‍ സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ഗൂഗിള്‍ പിന്‍വലിച്ചു. മൊബൈലില്‍ നിന്ന് ഉപയോക്താവിന്റെ അറിവോ സമ്മതമോ ഇല്ലാതെ വിവരങ്ങള്‍ കവരുകയും കൈമാറുകയും ചെയ്യുന്ന ദുഷ്ടപ്രോഗ്രാമുകള്‍ (malware) ആണ് ഈ ആപ്ലിക്കേഷനുകളെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അതേസമയം, 'ഡ്രോയിഡ് ഡ്രീം' (DroidDream) എന്ന പുതിയൊരിനം ആന്‍ഡ്രോയിഡ് ദുഷ്ടപ്രോഗ്രാം അമ്പതോളം ആപ്ലിക്കേഷനുകളില്‍ കയറിക്കൂടിയിട്ടുള്ളതായി മറ്റൊരു റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.


ഫാളിങ് ഡൗണ്‍ (Falling Down), സൂപ്പര്‍ ഹിസ്റ്ററി ഇറേസര്‍ (Super History Eraser), സൂപ്പര്‍ ഗിറ്റാര്‍ സോളോ (ടൗുലൃ ഏൗശമേൃ ടീഹീ), സൂപ്പര്‍ സെക്‌സ് പൊസിഷന്‍സ് (Super Sex Positions), ഫണ്ണി പെയിന്റ് (Funny Paint), സ്‌പൈഡര്‍ മാന്‍ (Spider Man) എന്നിങ്ങനെ 21 ആപ്ലിക്കേഷനുകള്‍ അപകടം വരുത്തുന്നതായി ആന്‍ഡ്രോയിഡ് പോലീസ് ബ്ലോഗര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ്, അവ പിന്‍വലിച്ചത്. പക്ഷേ, ഇത്തരം അമ്പതിനായിരത്തിലേറെ ആപ്ലിക്കേഷനുകള്‍ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു എന്നാണ് കണക്ക്. 


ഉപഭോക്താവിന്റെ അറിവില്ലാതെ തന്നെ ദുഷ്ടപ്രോഗ്രാമിന്റെ കൂടുതല്‍ കോഡുകള്‍ ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യാനും ഈ ആപ്ലിക്കേഷനുകള്‍ക്കാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജനപ്രിയ ഗെയിമുകളുടെയും മറ്റും വ്യാജപകര്‍പ്പുകളാണ് യഥാര്‍ഥത്തില്‍ ഈ ആപ്ലിക്കേഷനുകള്‍. ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ ഇവ മൊബൈല്‍ ഫോണിന്റെ പ്ലാറ്റ്‌ഫോമില്‍ വേരാഴ്ത്തുകയും, ഒരു ആന്‍ഡ്രോയിഡ് എക്‌സിക്യൂട്ടബിള്‍ ഫയല്‍ (എ.പി.കെ) ഉപയോഗിച്ച് ഫോണില്‍ സൂക്ഷിച്ചിട്ടുള്ള ഡാറ്റ കവരുകയും ചെയ്യുന്നു.


ഫോണില്‍ സൂക്ഷിച്ചിട്ടുള്ള വിവരങ്ങള്‍ കവരാന്‍ ശേഷിയുള്ള ഡ്രോയിഡ് ഡ്രീം എന്ന ദുഷ്ടപ്രോഗ്രാം, അമ്പതിലേറെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളില്‍ കയറിക്കൂടിയതായി അമേരിക്കന്‍ മൊബൈല്‍ സുരക്ഷാസ്ഥാപനമായ ലുക്കൗട്ട് (Lookout) ആണ് മുന്നറിയിപ്പ് നല്‍കിയത്. ഗെയിമുകളുടെ ആപ്ലിക്കേഷനുകളെയാണ് ഇത്തരത്തില്‍ കെണിയൊരുക്കാന്‍ കുബുദ്ധികള്‍ ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 


ഇത്തരം ആപ്ലിക്കേഷനുകള്‍ ഒരു ഫോണില്‍ കയറിക്കൂടിയാല്‍, ഫോണിന്റെ ഉടമയറിയാതെ ടെക്‌സ്റ്റ് മെസേജുകള്‍ മറ്റുള്ളവര്‍ക്ക് അയയ്ക്കുകയും അതുവഴി ലഭിക്കുന്ന ഫോണ്‍ചാര്‍ജില്‍ ഒരു പങ്ക് ആപ്ലിക്കേഷനുകള്‍ നിര്‍മിച്ച അട്ടിമറിക്കാര്‍ കൈക്കലാക്കുകയും ചെയ്യുന്ന രീതിയിലാണ് ഈ തട്ടിപ്പ്. ഫോണ്‍ ഉടമയുടെ മൊബൈല്‍ ബില്ല് അസാധാരണമാം വിധം വര്‍ധിക്കുകയും ചെയ്യും.


ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ് എന്നത് ഒരു തുറന്ന ഇടമാണ്. പല സാഹചര്യങ്ങളാല്‍ അവിടെ ചതിക്കുഴികള്‍ ഉണ്ടാകാം. ഒരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ് യൂസര്‍ റിവ്യൂകള്‍ വായിക്കാന്‍ മറക്കാതിരിക്കുക. എന്തെങ്കിലും സംശയം തോന്നിയാല്‍, അത്തരം ആപ്ലിക്കേഷന്‍ ഒഴിവാക്കുക. നിങ്ങള്‍ അനുവാദം നല്‍കിയാലല്ലാതെ ഒരു ആപ്ലിക്കേഷനും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല എന്നത് ഓര്‍ക്കുക.


don't forget to like my Facebook Page 

keep vist  www.mytechblog.in


കമന്റ്‌ ചെയ്യാനും മറക്കരുതേ..............



കടപ്പാട്:മാതൃഭൂമി

ഹീറോഹോണ്ടയില്‍ നിന്ന്‌ വേര്‍പിരിഞ്ഞ ഹീറോ മോട്ടോര്‍ കോര്‍പറേഷന്‍ സ്വന്തമായി നിര്‍മ്മിച്ച ആദ്യ ബൈക്ക്‌ പുറത്തിറക്കി. ഇംപള്‍സ്‌ എന്ന്‌ പേരിട്ടിരിക്കുന്ന 150 സിസി ബൈക്കാണ്‌ ഹീറോ പുറത്തിറക്കിയത്‌. സ്‌റ്റൈല്‍, കരുത്ത്‌, സുരക്ഷ എന്നിവയ്‌ക്ക്‌ പ്രാമുഖ്യം നല്‍കി നിര്‍മ്മിച്ചിരിക്കുന്ന ഹീറോ ഇംപള്‍സിന്‌ 66,800 രൂപയാണ്‌ ഡല്‍ഹി എക്‌സ്‌ഷോറൂം വില. പുതിയ ഹീറോ ബ്രാന്‍ഡിന്റെ പ്രചരണാര്‍ത്ഥം ഓഗസ്‌റ്റ്‌ ഒമ്പതിന്‌ ലണ്ടനിലാണ്‌ ആദ്യമായി ഇംപള്‍സ്‌ പ്രദര്‍ശിപ്പിച്ചത്‌.
8000 ആര്‍പിഎമ്മില്‍ 13.8 ബിഎച്ച്‌പി കരുത്ത്‌ നല്‍കുന്ന 150 സിസി നാലു സ്‌ട്രോക്ക്‌ എന്‍ജിനാണ്‌ ഇംപള്‍സിന്റേത്‌. ബ്രസീലിലെ ജനപ്രിയ മോഡലായ ഹോണ്ട എന്‍എക്‌സ്‌ആര്‍ ബ്രോസിന്റെ പ്‌ളാറ്റ്‌ഫോമിലാണ്‌ ഹീറോ ഇംപള്‍സ്‌ വികസിപ്പിച്ചെടുത്തിരിക്കുന്നത്‌. ഇരട്ട ഉപയോഗ ബൈക്ക്‌(ഡ്യൂവല്‍ പര്‍പ്പസ്‌) എന്ന്‌ കമ്പനി വിശേഷിപ്പിക്കുന്ന ഇംപള്‍സ്‌ ഓഫ്‌ റോഡറായും ഓണ്‍ റോഡറായും ഉപയോഗിക്കാം. 12 ലിറ്റര്‍ ഫ്യൂവല്‍ ടാങ്ക്‌, നക്കിള്‍ ഗാര്‍ഡ്‌, മൗണ്ട്‌ മഫ്‌ളര്‍, മോട്ടോക്രോസ്‌ സീറ്റുകള്‍ എന്നിവയാണ്‌ ഇംപള്‍സിന്റെ ആകര്‍ഷകമായ സവിശേഷതകള്‍. കറുപ്പ്‌, മെറ്റാലിക്‌ നീല, സ്‌പോര്‍ട്‌സ്‌ റെഡ്‌, ലീഫ്‌ ഗ്രീന്‍, ഓറഞ്ച്‌ എന്നീ നിറങ്ങളില്‍ ഹീറോ ഇംപള്‍സ്‌ ലഭ്യമാണ്‌. ബുക്ക്‌ ചെയ്യുന്നവര്‍ക്ക്‌ ദീപാവലിയ്‌ക്ക്‌ മുമ്പുതന്നെ ബൈക്കുകള്‍ ലഭ്യമാക്കുമെന്ന്‌ ഹീറോ മോട്ടോര്‍ കോര്‍പറേഷന്‍ വക്‌താവ്‌ അറിയിച്ചു. ഇപ്പോള്‍ നടക്കുന്ന ഇന്ത്യ-ഇംഗ്‌ളണ്ട്‌ ക്രിക്കറ്റ്‌ മല്‍സരങ്ങള്‍ക്കിടയില്‍ ഇംപള്‍സിന്‌ വ്യാപകമായ പ്രചാരണം നല്‍കാനാണ്‌ കമ്പനി തീരുമാനിച്ചിരിക്കുന്നത്‌. അതേസമയം ഹീറോ മോട്ടോര്‍ കോര്‍പറേഷന്‍ പുറത്തിറക്കുന്ന മറ്റ്‌ 150 സിസി ബൈക്കുകളായ അച്ചീവര്‍, ഹങ്ക്‌, സിബിസി എക്‌സ്‌ട്രീം എന്നിവ വിപണിയില്‍ നിന്ന്‌ പിന്‍വലിക്കില്ല. ഇവ ഹീറോഹോണ്ട എന്ന ബ്രാന്‍ഡില്‍ തന്നെയാകും തുടര്‍ന്നും പുറത്തിറക്കുക.


don't forget to like my Facebook Page 

keep vist  www.mytechblog.in
ഐ ടി മേഖല വീണ്ടും സാമ്പത്തിക മാന്ദ്യത്തില്‍ നീരളിപ്പിടുത്തത്തിലേക്ക് വീഴുന്നു. പ്രമുഖ ഐ ടി കമ്പനിയായ ഐ ബി എം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. 

ഇതിന്റെ ഭാഗമായി 1000 കരാര്‍ ജീവനക്കാരോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വഴി നിയമിച്ച കരാര്‍ ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. 

പ്രമുഖ ഐ ടി കമ്പനികളെല്ലാം തന്നെ ഭീതിയിലാണ്. ഈയിടെ ക്യാംപസ് റിക്രൂട്ട്‌മെന്റിലൂടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കൊന്നും കമ്പനികള്‍ നിയമന ഉത്തരവ് നല്‍കിയിട്ടില്ല. 

ന്യുദല്‍ഹി : ആകാശത്തിന്റെ വില എന്തെന്നറിയാമോ ? വെറും 35 ഡോളര്‍ !  ആകാശത്തിനു വിലയെത്ര തുച്ഛം

അതായത് 1702 രൂപ. ഇന്ത്യ പുറത്തിറക്കിയ ആകാശ് എന്ന ടാബ്‌ലറ്റിന്റെ വിലയാണിത്.ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ടേബ്‌ലറ്റാണിത്.എന്നാല്‍ റീട്ടയില്‍ സ്‌റ്റോറുകളില്‍ ഇതിന് 60 ഡോളറാണ് വില.[2999 രൂപ]. 350 ഗ്രാമാണ് ഇതിന്റെ ഭാരം.ഇന്ത്യന്‍ ഗവണ്‍മെന്റാണിത് നടപ്പാക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ടാബ്‌ലറ്റ് ലഭ്യമാക്കുകയാണ് ലക്ഷ്യം.ആന്‍ഡ്രോയിഡാണ് പ്ലാറ്റ്‌ഫോം. ഒരു വര്‍ഷത്തെ വാറണ്ടിയുണ്ട്.ഡി.ഒ.സി.,ഡി.ഒ.സി.എക്‌സ്,പി.ഡി.എഫ്,പി.പി.റ്റി.എക്‌സ് എന്നീ ഫോര്‍മാറ്റുകളില്‍ ഇത് ഉപയോഗിക്കാം.നവംബര്‍ മുതല്‍ ഇത് ലഭ്യമാകും.60ഡോളറിനുള്ള ടാബ്‌ലറ്റില്‍ സെല്ലുലാര്‍ മോഡം,സിം എന്നിവയുണ്ടാവും.എന്നാല്‍ 35 ഡോളറിന്‍േറതില്‍ ഇവയുണ്ടാവില്ല.ഗവണ്‍മെന്റിന് ഇത് വിതരണം നടത്തുന്ന കമ്പനിയായ ഡാറ്റവിന്‍ഡിന് ലാഭം വേണമെന്നതാണ് കാരണം.     



don't forget to like my Facebook Page 

keep vist  www.mytechblog.in

On Thursday, Facebook will begin rolling out the next phase of Facebook profiles, known as Timelines. Your profile--er, Timeline--is now a never-expiring feed of all your activity in chronological order, going back to the very first day you joined Facebook. And all your friends can view it.
Whether you think this is awesome or extremely creepy, there are a few things you need to know about the new design, including privacy options. Watch the video and follow the instructions below to configure your Timeline.

Get started with Facebook Timeline

Your cover photo

At the top of your profile is the cover, which can be anything from a photo of yourself, to your dog, or favorite city. To change it, hover over it and select "Change cover." It can be from an existing Facebook album or a file on your drive. Bear in mind that the cover photo is 850x315 pixels and should be high resolution to avoid graininess.

Info, friends, and apps

Below your cover you'll see all your profile info--like job, education, location, and relationship status--on the left, and your friends, photos, and apps in boxes on the right. To adjust the privacy options of your apps, click each individual app and adjust accordingly. For example, you can choose to make your friends private, and change the privacy settings of individual photo albums.
The four boxes shown at the top can be customized to your liking. Click the arrow with the number (on the right) to expand all your apps. Then, hover over a box, click the pencil, and you'll see an option to swap the box with something else, or remove it entirely.

The new Map feature

When you expand your apps section, you'll see a new app, called "Map." It's a cool (and equally creepy) feature that gives you a geographical representation of your posts, with locations tagged.
For many, the map will be bare, but you can plot points by retroactively adding events to your Timeline with tagged locations using the toolbar at the top. However, if the map seems too intrusive, simply hover over it, click the pencil, and remove it so that friends can't access it.

Your Timeline

Here's the fun and daunting part of the new Facebook: all of your activity (including posts, check-ins, photos, info changes, and more) is now viewable to you and your friends in chronological order. Using the Timeline navigation to the right of your Cover photo, you can click to view old posts going all the way back to the very first day you joined Facebook.
Below your first post, you'll see an empty section for the day you were born. Facebook wants users to fill in events that happened throughout their lives, even before joining Facebook.

Add and remove posts

To add an event, hover over the point in the Timeline when it happened and click the gray line. There's an option to add a status update, photo, location you visited, or type of "life event." Facebook gives you many options, like "Broke a bone," "New vehicle," "Overcame an illness," "Graduated," and more. If your life event doesn't fit into one of Facebook's option, click "other life event."
To remove events from your Timeline--like breakups you'd rather forget or embarrassing photos--click "View activity" at the top of the page, where you'll be presented with a simplified version of your Timeline. Filter the Timeline by type (at the top) and once you find the post you want to remove, click the arrow next to it. You can hide it from your Timeline, feature it (makes it full-width), change the privacy settings, or delete it forever.
Once you tweak your profile to your liking, click the settings button at the top of your Timeline and select "View as." Enter the name of a friend to see what your Timeline looks like to that person, or click "Public" in the description at the top to see what it looks like to everyone on the Internet.
Newer Posts Older Posts Home
  • Recent Posts
  • Comments
Advertisement

Daily Video

Followers

Page

  • Home
  • hardware tips
  • networking
  • windows tips
  • mobile
  • MALAYALAM
  • liveCricket
  • About
  • (Untitled Page)
  • support
  • Read Malayalam Font

Labels

2008 server (4) aakash (1) active directory (2) android (2) apple (1) applications (1) article (1) automobile (1) basic (2) bike (1) bsnl (1) commands (4) computer (17) crack (1) Create a New Partition on a Windows 7 Hard Disk (1) DHCP (1) DNS (1) domine (2) download (2) english (5) facebook (7) film news (2) gadgets (3) google (6) hardware (15) help (4) how to (2) ibm (1) india (1) information (27) instalation (4) internet (15) iphone (1) malayalam (29) mcitp (4) mcts (5) mobile (9) mobile news (1) mouse (1) nero (1) networking (9) news (2) nokia (4) opera (1) orkut (1) partition (1) recurments (1) roaming (1) siri (1) social networking (5) spam (1) symbian (3) T (1) tablet (1) technews (3) tip (15) tips (1) topolagy (1) tricks (10) troubleshooting (5) twitter (1) usefull (1) virus (1) web news (5) website (1) windows 8 (3) windows7 (10) xp (3) സാങ്കേതികം (3)

Total Pageviews

Photos on Flickr

Blog Archive

  • ►  2012 (3)
    • ►  November (2)
    • ►  January (1)
  • ▼  2011 (54)
    • ►  December (8)
    • ►  November (11)
    • ▼  October (10)
      • Gmail offline-ഇന്റെര്‍നെറ്റ് ഇല്ലാത്തപ്പോഴും ജിമെയ...
      • പുതിയ സവിശേഷതകളുമായി ഗൂഗിള്‍ ടിവി- GoogleTV
      • സൂക്ഷിക്കുക, ഗദ്ദാഫിയുടെ ചിത്രം ഒരു വൈറസായിരിക്കാം...
      • How to remove Password Lock from Memory card
      • ഇനി റോമിങ് സൌജന്യം
      • സുരക്ഷാ ഭീഷണി : 21 ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ പ...
      • ഹീറോ മോട്ടോര്‍ കോര്‍പറേഷന്‍ സ്വന്തമായി നിര്‍മ്മിച്...
      • ഐബിഎം ജീവനക്കാ‍രെ പിരിച്ചുവിടുന്നു (It Sector in C...
      • ഇന്ത്യ പുറത്തിറക്കിയ ആകാശ് എന്ന ടാബ്‌ലറ്റിന്റെ വില...
      • Get started with the new Facebook Timeline
    • ►  September (13)
    • ►  August (12)
2010 Simplex Enews. All rights reserved.
Designed by SimplexDesign