ന്യുദല്‍ഹി : ആകാശത്തിന്റെ വില എന്തെന്നറിയാമോ ? വെറും 35 ഡോളര്‍ !
അതായത് 1702 രൂപ. ഇന്ത്യ പുറത്തിറക്കിയ ആകാശ് എന്ന ടാബ്‌ലറ്റിന്റെ വിലയാണിത്.ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ടേബ്‌ലറ്റാണിത്.എന്നാല്‍ റീട്ടയില്‍ സ്‌റ്റോറുകളില്‍ ഇതിന് 60 ഡോളറാണ് വില.[2999 രൂപ]. 350 ഗ്രാമാണ് ഇതിന്റെ ഭാരം.ഇന്ത്യന്‍ ഗവണ്‍മെന്റാണിത് നടപ്പാക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ടാബ്‌ലറ്റ് ലഭ്യമാക്കുകയാണ് ലക്ഷ്യം.ആന്‍ഡ്രോയിഡാണ് പ്ലാറ്റ്‌ഫോം. ഒരു വര്‍ഷത്തെ വാറണ്ടിയുണ്ട്.ഡി.ഒ.സി.,ഡി.ഒ.സി.എക്‌സ്,പി.ഡി.എഫ്,പി.പി.റ്റി.എക്‌സ് എന്നീ ഫോര്‍മാറ്റുകളില്‍ ഇത് ഉപയോഗിക്കാം.നവംബര്‍ മുതല്‍ ഇത് ലഭ്യമാകും.60ഡോളറിനുള്ള ടാബ്‌ലറ്റില്‍ സെല്ലുലാര്‍ മോഡം,സിം എന്നിവയുണ്ടാവും.എന്നാല്‍ 35 ഡോളറിന്‍േറതില്‍ ഇവയുണ്ടാവില്ല.ഗവണ്‍മെന്റിന് ഇത് വിതരണം നടത്തുന്ന കമ്പനിയായ ഡാറ്റവിന്‍ഡിന് ലാഭം വേണമെന്നതാണ് കാരണം.
don't forget to like my Facebook Page
keep vist www.mytechblog.in
0 comments