
കഴിഞ്ഞദിവസം കൊല്ലപ്പെട്ട ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ ചിത്രം കമ്പ്യൂട്ടര്‍ വൈറസായി പ്രചരിച്ചേക്കാമെന്ന് മുന്നറിയിപ്പ്. ഗദ്ദാഫി മരിച്ചുകിക്കുന്നതായുള്ള പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എ എഫ് പി പുറത്തിറക്കിയ ചിത്രം വൈറസാക്കി മാറ്റാന്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് ബ്രിട്ടണിലെ ഒരു ആന്റി-വൈറസ് സ്ഥാപനം മുന്നറിയിപ്പ് നല്‍കുന്നത്.
ഇത് വൈകാതെ ഇ-മെയിലായി പ്രചരിക്കുമത്രെ. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്‌റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളെയാണ് ഈ വൈറസ് ലക്ഷ്യമിടുകയെന്ന് സോഫോസ് കമ്പ്യൂട്ടര്‍ സെക്യൂരിറ്റി വക്‌താവ് ഗ്രഹാം ക്‌ളൂലി പറഞ്ഞു. ഗദ്ദാഫിയുടെ മരണത്തെക്കുറിച്ച് ബ്‌ളഡി ഫോട്ടോസ് എന്ന പേരില്‍ എഎഫ്‌പി ഫോട്ടോ ന്യൂസായി വരുന്ന ഇ-മെയിലുകള്‍ ശ്രദ്ധിക്കണമെന്ന് സോഫോസ് വക്‌താവ് പറയുന്നു. ഗദ്ദാഫി മരിച്ചുകിടക്കുന്നതായുള്ള ഫോട്ടോകള്‍ ആദ്യം പുറത്തുവിട്ടത് എഎഫ്‌പി ആയിരുന്നു. ഈ ചിത്രങ്ങളാണ് ചില വൈറസ് ഡെവലപ്പര്‍മാര്‍ കൈക്കലാക്കി മാരകമായ കമ്പ്യൂട്ടര്‍ വൈറസുകളാക്കി മാറ്റിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഗദ്ദാഫിയുടെ ചിത്രങ്ങള്‍ എന്ന പേരില്‍ വരുന്ന ഒരു മെയിലും ഓപ്പണ്‍ ചെയ്‌ത് നോക്കരുതെന്ന് സോഫോസ് കമ്പ്യൂട്ടര്‍ സെക്യൂരിറ്റി മുന്നറിയിപ്പ് നല്‍കുന്നു.
don't forget to like my Facebook Page
keep vist www.mytechblog.in
share it now
0 comments