മൊബൈല്‍ ഉപയോക്‌താക്കള്‍ക്കു റോമിംഗ് സൗജന്യമാക്കുന്നതുള്‍പ്പെടെ നിരവധി ജനപ്രിയ നിര്‍ദേശങ്ങളുമായി പുതിയ ടെലികോം നയത്തിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.ടെലികോം മേഖലയുമായി ബന്ധപ്പെട്ട് ട്രെയിനിംഗ് ഇന്‍സ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കുമെന്നും പുതിയ ടെലികോം നയത്തില്‍ പറയുന്നു. കരട് നയത്തില്‍ അഭിപ്രായം ഒരുമാസത്തിനുള്ളില്‍ അറിയിക്കണം. ഡിസംബറില്‍ കുറ്റമറ്റ രീതിയില്‍ നയം പ്രഖ്യാപിക്കുമെന്നും കപില്‍ സിബല്‍ പറഞ്ഞു.
ലോക്കല്‍എസ്.ടി.ഡി കാളുകളുടെ നിരക്കിലുള്ള വ്യത്യാസം ഒഴിവാക്കും. എല്ലാ കോളുകള്‍ക്കും ഓരേ നിരക്കായി നിജപ്പെടുത്തും. ടെലികോം മേഖലയെ അടിസ്ഥാന സൗകര്യ മേഖലയില്‍ ഉള്‍പ്പെടുത്തുമെന്ന് പുതിയ നയത്തില്‍ പറയുന്നു. ടെലികോം മേഖലയില്‍ കൂടുതല്‍ വികസനത്തിന് വഴിയൊരുക്കുന്നതാണ് നിര്‍ദേശം. സ്പെക്ട്രം ലഭ്യത വര്‍ധിപ്പിക്കാനുമുള്ള മാര്‍ഗങ്ങളും നയത്തില്‍ വിശദീകരിക്കുന്നു. ബ്രോഡ്ബാന്‍ഡ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും നയം ശുപാര്‍ശ ചെയ്യുന്നു.
ഇപ്പോള്‍ 17.5 കോടി ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുണ്ട്. 2017ല്‍ ഇത് 60 കോടിയിലെത്തിക്കുകയാണു ലക്ഷ്യമെന്നു മന്ത്രി കപില്‍ സിബല്‍ പറഞ്ഞു.
don't forget to like my Facebook Page
keep vist www.mytechblog.in
ഇനി റോമിങ് സൌജന്യം
Posted by mytechblog.in
on 5:00 AM
in
malayalam,
mobile,
mobile news,
roaming,
technews
|
0
comments
0 comments