ഇന്റര്‍നെറ്റും ടിവിയും ഒന്നിച്ച് ലഭ്യമാക്കുന്ന ഗൂഗിള്‍ ടിവിയുടെ രണ്ടാം പതിപ്പ് വിപണിയില്‍ എത്തി. ആകര്‍ഷകമായ നിരവധി പുതിയ സവിശേഷതകളുമായാണ് ഗൂഗിള്‍ ടിവി 2.0 വിപണിയില്‍ എത്തിയിരിക്കുന്നത്. ഇഷ്‌ടമുള്ള സിനിമകള്‍ ആവശ്യപ്പെട്ടാം, ടിവി പരിപാടികളും വീഡിയോയും ഓണ്‍ലൈനായി കാണാം, ടി വി സ്‌ക്രീനിനു വേണ്ടിയുള്ള പുതിയ സോഫ്‌റ്റ്‌വെയര്‍ ആപ്‌ളിക്കേഷനുകള്‍ എന്നിവയാണ് ഗൂഗിള്‍ ടിവിയുടെ സവിശേഷതകള്‍.
കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവിലുള്ള ഗൂഗിള്‍ ആസ്ഥാനത്താണ് പുതിയ ഗൂഗിള്‍ ടിവി 2.0 പുറത്തിറക്കിയത്. സോണി, ലോഗിടെക്ക്, ഇന്റല്‍ തുടങ്ങിയ കമ്പനികളുമായി ചേര്‍ന്നാണ് ഗൂഗിള്‍ ടിവി വികസിപ്പിച്ചെടുത്തത്. ഹാര്‍ഡ്‌വെയര്‍ സോണി നിര്‍മ്മിച്ചപ്പോള്‍ സെറ്റ് ടോപ് ബോക്‌സ് ലോകിടെക്കും ബോര്‍ഡ് ഇന്റലും സോഫ്‌റ്റ്‌വെയര്‍ ഗൂഗിളുമാണ് തയ്യാറാക്കിയത്. ഗൂഗിള്‍ ടിവിയുടെ ആദ്യ പതിപ്പ് കഴിഞ്ഞവര്‍ഷമാണ് പുറത്തിറക്കിയത്. എന്നാല്‍ ഇത് വേണ്ടത്ര വിജയിച്ചിരുന്നില്ല. അതേത്തുടര്‍ന്നാണ് ഉപഭോക്‌തൃ സൗഹൃദമായ ചില സവിശേഷതകള്‍ കൂടി ഉള്‍പ്പെടുത്തി ഗൂഗിള്‍ ടിവിയുടെ പുതിയ പതിപ്പ് പുറത്തിറക്കിയത്. 299 ഡോളറാണ് ഗൂഗിള്‍ ടിവിയുടെ വില. അമേരിക്കയിലും യൂറോപ്പിലെ ചില രാജ്യങ്ങളിലുമാണ് ആദ്യഘട്ടത്തില്‍ ഇത് ലഭ്യാകുക. വൈകാതെ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലും ഗൂഗിള്‍ ടിവി പുറത്തിറക്കുമെന്നാണ് സൂചന.
0 comments