ഹീറോഹോണ്ടയില്‍ നിന്ന് വേര്‍പിരിഞ്ഞ ഹീറോ മോട്ടോര്‍ കോര്‍പറേഷന്‍ സ്വന്തമായി നിര്‍മ്മിച്ച ആദ്യ ബൈക്ക് പുറത്തിറക്കി. ഇംപള്‍സ് എന്ന് പേരിട്ടിരിക്കുന്ന 150 സിസി ബൈക്കാണ് ഹീറോ പുറത്തിറക്കിയത്. സ്‌റ്റൈല്‍, കരുത്ത്, സുരക്ഷ എന്നിവയ്‌ക്ക് പ്രാമുഖ്യം നല്‍കി നിര്‍മ്മിച്ചിരിക്കുന്ന ഹീറോ ഇംപള്‍സിന് 66,800 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. പുതിയ ഹീറോ ബ്രാന്‍ഡിന്റെ പ്രചരണാര്‍ത്ഥം ഓഗസ്‌റ്റ് ഒമ്പതിന് ലണ്ടനിലാണ് ആദ്യമായി ഇംപള്‍സ് പ്രദര്‍ശിപ്പിച്ചത്.
8000 ആര്‍പിഎമ്മില്‍ 13.8 ബിഎച്ച്‌പി കരുത്ത് നല്‍കുന്ന 150 സിസി നാലു സ്‌ട്രോക്ക് എന്‍ജിനാണ് ഇംപള്‍സിന്റേത്. ബ്രസീലിലെ ജനപ്രിയ മോഡലായ ഹോണ്ട എന്‍എക്‌സ്‌ആര്‍ ബ്രോസിന്റെ പ്‌ളാറ്റ്‌ഫോമിലാണ് ഹീറോ ഇംപള്‍സ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇരട്ട ഉപയോഗ ബൈക്ക്(ഡ്യൂവല്‍ പര്‍പ്പസ്) എന്ന് കമ്പനി വിശേഷിപ്പിക്കുന്ന ഇംപള്‍സ് ഓഫ് റോഡറായും ഓണ്‍ റോഡറായും ഉപയോഗിക്കാം. 12 ലിറ്റര്‍ ഫ്യൂവല്‍ ടാങ്ക്, നക്കിള്‍ ഗാര്‍ഡ്, മൗണ്ട് മഫ്‌ളര്‍, മോട്ടോക്രോസ് സീറ്റുകള്‍ എന്നിവയാണ് ഇംപള്‍സിന്റെ ആകര്‍ഷകമായ സവിശേഷതകള്‍. കറുപ്പ്, മെറ്റാലിക് നീല, സ്‌പോര്‍ട്‌സ് റെഡ്, ലീഫ് ഗ്രീന്‍, ഓറഞ്ച് എന്നീ നിറങ്ങളില്‍ ഹീറോ ഇംപള്‍സ് ലഭ്യമാണ്. ബുക്ക് ചെയ്യുന്നവര്‍ക്ക് ദീപാവലിയ്‌ക്ക് മുമ്പുതന്നെ ബൈക്കുകള്‍ ലഭ്യമാക്കുമെന്ന് ഹീറോ മോട്ടോര്‍ കോര്‍പറേഷന്‍ വക്‌താവ് അറിയിച്ചു. ഇപ്പോള്‍ നടക്കുന്ന ഇന്ത്യ-ഇംഗ്‌ളണ്ട് ക്രിക്കറ്റ് മല്‍സരങ്ങള്‍ക്കിടയില്‍ ഇംപള്‍സിന് വ്യാപകമായ പ്രചാരണം നല്‍കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഹീറോ മോട്ടോര്‍ കോര്‍പറേഷന്‍ പുറത്തിറക്കുന്ന മറ്റ് 150 സിസി ബൈക്കുകളായ അച്ചീവര്‍, ഹങ്ക്, സിബിസി എക്‌സ്‌ട്രീം എന്നിവ വിപണിയില്‍ നിന്ന് പിന്‍വലിക്കില്ല. ഇവ ഹീറോഹോണ്ട എന്ന ബ്രാന്‍ഡില്‍ തന്നെയാകും തുടര്‍ന്നും പുറത്തിറക്കുക.
don't forget to like my Facebook Page
keep vist www.mytechblog.in
0 comments