രാത്രിയില്‍ പൂവിരിയുന്ന ഓര്‍ക്കിഡ്‌ കണ്ടെത്തി


രാത്രിയില്‍ വിരിയുന്ന ഓര്‍ക്കിഡ്‌ കണ്ടെത്തി. ഡച്ച്‌ സസ്യശാസ്‌ത്രജ്‌ഞരാണ്‌ പാപ്പുവ ന്യൂ ഗിനിയയിലെ ന്യൂ ബ്രിട്ടനില്‍ നിന്ന്‌ പുതിയ ഓര്‍ക്കിഡ്‌ ഇനം കണ്ടെത്തിയത്‌. ഇതാദ്യമായാണ്‌ രാത്രിയില്‍ വിരിയുന്ന ഓര്‍ക്കിഡുകള്‍ കണ്ടെത്തുന്നത്‌ . നിരവധി വര്‍ഷത്തെ പഠനത്തിന്‌ ശേഷമാണ്‌ കണ്ടെത്തലെന്ന്‌ ഓര്‍ക്കിഡ്‌ ഗവേഷകനായ ആന്‍ഡ്രേ സുയിറ്റ്‌മന്‍ അറിയിച്ചു. മഴക്കാടുകളില്‍ നിന്നാണ്‌ പുതിയ വര്‍ഗത്തെ കണ്ടെത്തിയത്‌ . നിശാഗന്ധി പുഷ്‌പത്തോട്‌ സാമ്യമുള്ള ഈ ഓര്‍ക്കിഡ്‌ പൂക്കള്‍ക്ക്‌ രണ്ടു സെന്റീമിറ്ററാണ്‌ വലുപ്പം. 2,000 വിഭാഗങ്ങളുളള Bulbophyllum genusന്റെ ഭാഗമാണ്‌ പുതിയ ഓര്‍ക്കിഡ്‌ . 

എന്നാല്‍ രാത്രിയില്‍ പൂവിരിയുന്നതിന്റെ പിന്നിലെ രഹസ്യം കണ്ടെത്താന്‍ ഗവേഷകര്‍ക്കായിട്ടില്ല. പൂക്കള്‍ പുറത്തുവിടുന്ന സുഗന്ധം തിരിച്ചറിയാന്‍ മനുഷ്യര്‍ക്കാകില്ല. 

കണ്ടു പിടിക്കപ്പെട്ടതിന്റെ തൊട്ടുപിന്നാല ഈ ഓര്‍ക്കിഡുകള്‍ വംശനാശ ഭീഷണിയിലുമാണ്‌ . ഓര്‍ക്കിഡുകള്‍ ഉളള പ്രദേശത്തുകൂടി റോഡ്‌ വെട്ടാനുള്ള നീക്കത്തിലാണ്‌ പാപ്പുവ ന്യൂഗിനിയ ഭരണകൂടം. 



Tags: ,

About author

Curabitur at est vel odio aliquam fermentum in vel tortor. Aliquam eget laoreet metus. Quisque auctor dolor fermentum nisi imperdiet vel placerat purus convallis.

0 comments

Leave a Reply