കാത്തിരിപ്പിന് അറുതി വരുത്തി ഗൂഗിള്‍ സ്വന്തം മ്യൂസിക് സ്‌റ്റോര്‍ ആരംഭിച്ചു. യൂണിവേഴ്‌സല്‍ മ്യൂസിക് ഗ്രൂപ്പ്, സോണി മ്യൂസിക് എന്റര്‍ടെയ്ന്‍മെന്റ്, ഈ.എം.ഐ എന്നീ പ്രമുഖ കമ്പനികളുമായി ചേര്‍ന്നാണ് ഗൂഗിള്‍ തങ്ങളുടെ സംഗീത ശാല ആരംഭിച്ചിരിക്കുന്നത്.
13 മില്യണ്‍ ട്രാക്കുകളോളം ഗൂഗിള്‍ വില്‍പനക്ക് വെച്ചിട്ടുള്ളത്. ഗാനങ്ങള്‍ വാങ്ങാനുള്ള വിപുലമായ സൗകര്യങ്ങളാണ് ആദ്യത്തെ മ്യൂസിക് സ്റ്റോറിലൂടെ ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്. സംഗീതം ലഭ്യമാക്കുന്നതിനപ്പുറത്ത് ഗൂഗിള്‍ പ്ലസുമായി മ്യൂസിക് സ്റ്റോറിനെ ഗൂഗിള്‍ ബന്ധിപ്പിച്ചിട്ടുണ്ട്. വാങ്ങിയ ഗാനം ഡൗണ്‍ലോഡ് ചെയ്യാനും വെബിലേക്ക് സ്വന്തമായി അപലോഡ് ചെയ്യാനും സാധിക്കും.
ഭിക്കും.
ചില ഗാനങ്ങള്‍ സൗജന്യമാണ്. എന്നാല്‍, മ്യൂസിക് സ്റ്റോറില്‍ അംഗങ്ങളായവര്‍ക്ക് ഓരോ ഗാനം എല്ലാ ദിവസവും സൗജന്യമായി ലഭിക്കും. നിങ്ങള്‍ ശ്രവിച്ചതും വാങ്ങിയതുമായ ഗാനങ്ങള്‍ പരിശോധിച്ച് സമാന സ്വഭാവമുള്ള ഗാനങ്ങള്‍ പിന്നീട് നിങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഗൂഗിള്‍ മുന്‍ഗണന നല്‍കും.
ആമസോണിനോടും (Amazon) ആപ്പിളിന്റെ മ്യൂസിക് സ്റ്റോറായ ഐ ടൂണ്‍സിനോടും (iTunes) ആയിരിക്കും ഗൂഗിള്‍ മ്യൂസിക് സ്‌റ്റോറിന് പ്രധാനമായും മത്സരിക്കേണ്ടി വരിക. 69 സെന്റ്, 99 സെന്റ്, 1.29 ഡോളര്‍ എന്നിങ്ങനെയാണ് വില. ആപ്പിളിന്റെ ഐ ടൂണ്‍സിലും ഇതേ വിലയാണ് ഗാനങ്ങള്‍ക്ക്.
ആന്‍ഡ്രോയിഡ് മാര്‍ക്കറ്റിലൂടെ ഗൂഗിള്‍ ആദ്യമായി അങ്ങിനെ സംഗീതവും വില്‍ക്കാനാരംഭിച്ചെങ്കിലും ഇന്ത്യയിലെ ടെകി സംഗീത പ്രേമികള്‍ക്ക് പക്ഷേ ഈ സൗകര്യം തല്‍ക്കാലം ലഭ്യമല്ല. അമേരിക്കയില്‍ മാത്രമാണ് ഇപ്പോള്‍ ഈ സൗകര്യം ലഭ്യമാകുന്നത്.
ആന്‍ഡ്രോയിഡ് മാര്‍ക്കറ്റിലൂടെ ഗൂഗിള്‍ ആദ്യമായി അങ്ങിനെ സംഗീതവും വില്‍ക്കാനാരംഭിച്ചെങ്കിലും ഇന്ത്യയിലെ ടെകി സംഗീത പ്രേമികള്‍ക്ക് പക്ഷേ ഈ സൗകര്യം തല്‍ക്കാലം ലഭ്യമല്ല. അമേരിക്കയില്‍ മാത്രമാണ് ഇപ്പോള്‍ ഈ സൗകര്യം ലഭ്യമാകുന്നത്.
ഗൂഗിള്‍ മ്യുസികിന്റെ പേജില്‍ എത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യു......
0 comments