ട്വിറ്റര്‍കിളി ഇനി പുതുസ്വരത്തില്‍ പാടും


ട്വിറ്ററിന് രൂപകല്പന­യില്‍ ആദ്യമാറ്റം. നാലുവര്‍­ഷംകൊണ്ട് നാടൊടുക്കും പ്രി­യമേറിയ കമ്യൂണിറ്റി സൈ­റ്റായ ട്വിറ്റര്‍ അതിന്റെ ആദ്യ­ത്തെ രൂപകല്പനാവ്യതിയാ­നം പ്രഖ്യാപിച്ചു. ട്വിറ്ററിനെ കൂടു­തല്‍ വേഗവും സൗകര്യപ്രദവു­മാക്കുന്ന മാറ്റങ്ങളാണു വരു­ത്തുകയെന്ന അധികൃതര്‍ പറ­യുന്നു.

കൂടുതല്‍ അംഗങ്ങളെ സമ്പാദിക്കുവാനും അതുവ­ഴി പരസ്യ എതിരാളികളെ കൂടുതല്‍ തോല്പിക്കാ­നും പുതിയ ഡിസൈന്‍ വഴി കഴിയുമെന്നാണ് ട്വി­റ്റര്‍ ഉടമകള്‍ കരുതുന്നത്. ട്വിറ്ററിന്റെ സാന്‍ഫ്രാന്‍­സിസ്കോയിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്സില്‍വച്ചാണ് പ്ര­ഖ്യാപനമുണ്ടായത്.

ഉപയോഗത്തിന് ഇപ്പോള്‍ നേരിടുന്ന ചില തടസ്സ­ങ്ങളും താമസങ്ങളും നിരന്തരം ക്രാഷു ചെയ്യപ്പെ­ടാനുള്ള സാദ്ധ്യതയും പുതിയ ഡിസൈന്‍ രംഗ­ത്തെത്തുന്നതോടെ അസ്തമിക്കുമെന്നാണ് അവകാ­ശവാദം. ട്വീറ്റു ചെയ്യുന്നവരെ സംബന്ധിച്ച കൂടു­തല്‍ വിവരങ്ങള്‍ ഇനിമുതല്‍ ട്വീറ്റിനൊപ്പം കാണാ­നാകും. കൂടുതല്‍ ക്ലിക്കുകള്‍ ഒഴിവാക്കാനും സാധി­ക്കും.

Tags: , , ,

About author

Curabitur at est vel odio aliquam fermentum in vel tortor. Aliquam eget laoreet metus. Quisque auctor dolor fermentum nisi imperdiet vel placerat purus convallis.

0 comments

Leave a Reply